Search This Blog

Friday, October 06, 2006


അശാന്തിയുടെ തീരങ്ങളിലെ സൂര്യകാന്തിപ്പൂക്കള്‍
ഇല്ലാത്ത വെളിച്ചത്തിന്റെ
നിഴലിലിരുന്ന്‌ ഉരുളക്കിഴങ്ങ്‌
തിന്നുതുടങ്ങിയവര്‍ക്ക്‌ മുഖങ്ങളില്ലായിരുന്നു.
അല്ലെങ്കില്‍ അയാള്‍,ആതു ശ്രദ്ധിച്ചിരുന്നില്ല.
വേശ്യയുടെ കിടപ്പറയില്‍
ജീവിതാസക്തിയുടെ ആഗ്നേയ ചുംബനങ്ങള്‍ തേടി
ലഹരിയുടെ കാല്‍പാടുകളുമായി
കാത്തു നില്‍ക്കുമ്പോഴും
തനിക്കു തന്നെ അപരിചിതനായി പ്പോയൊരാള്‍
ഉന്മാദത്തിന്റെ ഗിരിശിഖരങ്ങളില്‍
സ്വീന്തം നിഴലിനോട്‌
മല്‍സരിച്ചു തോറ്റ്‌ ഇരുണ്ട ഗുഹകളില്‍
അന്തിയുറങ്ങി,തിര യൊടുങ്ങാത കടലില്‍ ,
ആത്മനിന്ദയുടെ ആകാശങ്ങളില്‍
തിലങ്ങുന്നസൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്നു കൊഴിഞ്ഞു

Wednesday, September 13, 2006

കുഞ്ഞിമംഗലം


കുഞ്ഞിമംഗലം ഒരു ആമുഖം
പുതിയ പുഴ, പേരാപുഴ,പെരുമ്പപുഴ,ചങ്കുരിചാല്‍ എന്നിങ്ങനെ ഗ്രാമതിനതിരിടുന്ന മൂന്നു ഭാഗത്തെ ജലാശയങ്ങളാലും,അവയുടെ തീരങ്ങളിലെ ഹരിതാഭമാക്കുന്ന കണ്ടല്‍ വനങ്ങള്‍,തെങ്ങിന്‍ തോപ്പുകള്‍,കിഴക്കനതിര്‍ത്തിയിലെ പച്ചപ്പണിഞ്ഞ കുന്നുകള്‍,കൊച്ചരുവികള്‍,തോടുകള്‍,നെല്‍പ്പാടങ്ങള്‍,കുളങ്ങള്‍ എന്നിവകൊണ്ട്‌ പ്രകൃതി അണിയിച്ചൊരുക്കിയ വര്‍ണ്ണ വിസ്മയങ്ങളാല്‍ സമ്പന്നമായ ഒരു കൊച്ചു ഗ്രാമമാണു എന്റെ കുഞ്ഞിമംഗലം.നാനാജാതി കാവുകള്‍,ക്ഷേത്രങ്ങള്‍,പള്ളീകള്‍,പള്ളികള്‍ എല്ലാം കൂടിച്ചെര്‍ന്ന് നാട്ടുനന്മയും,കാലപ്പൊലിമയും കൊണ്ട്‌ ആഹ്ലാദത്തിന്റെ ആര്‍പ്പുകളുണരുന്ന ഗ്രാമം.ജൈവവൈവിധ്യങ്ങളുടെ അപൂര്‍വ്വ കലവറയായ കണ്ടല്‍ വനങ്ങള്‍ കേരളത്തിലെ തന്നെ അപൂര്‍വ സസ്യ സമ്പത്താണ്‌.പഴയ ചിറക്കല്‍ താലൂക്കില്‍ പെട്ട 76 അംശങ്ങളില്‍ ഒന്നാണ്‌ കുഞ്ഞിമംഗലം. 1962ല്‍കുഞ്ഞിമംഗലം പഞ്ചായത്ത്‌ നിലവില്‍ വന്നു..ആദ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.യു.കുഞ്ഞിരാമന്‍ ആയിരുന്നു.ഇപ്പൊഴത്തെത്‌ ടി.വി കൃഷ്ണന്‍ നായരുമാണ്‌.
സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലങ്ങളിലൂടെ
ഐതീഹ്യങ്ങളില്‍ കുഞ്ഞിമംഗലം കുഞ്ഞാങ്ങലം എന്ന പേരിലായിരുന്നു അറിയപ്പെട്ടതെന്നാണു കരുതുന്നത്‌.പണ്ട്‌ ഇവിടം ഭരിച്ചിരുന്നത്‌ കുഞ്ഞാങ്ങലം ഇല്ലക്കാരായിരുന്നു..ക്രമേണ.ഈ കുഞ്ഞാങ്ങലമാണു കുഞ്ഞിമംഗലമായതെന്നു കരുതുന്നു.ഇല്ലത്തെ തമ്പുരാന്റെ അതിക്രമങ്ങള്‍ക്കും അനീതിക്കും എതിരെ ഒരു തീജ്വാലയായ്‌ മാറി തമ്പുരാനെക്കൊണ്ട്‌ പ്രഅയശ്ചിത്തം ചെയ്യിച്ച കുഞ്ഞിമംഗലത്തമ്മയാണ്‌(ശ്രീ വീരചാമുണ്ടേശ്വരി)യാന്‌ ഈ നാടിന്റെ പരദേവത.പരശുരാമന്റെ തൃക്കൈ കൊണ്ട്‌ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ്‌ ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രം വീരചാമുണ്ടിയമ്മെരേം,തൃപ്പാണിക്കരയപ്പന്റേം മേനിവട്ടമാണ്‌ കുഞ്ഞിമംഗലം.ഒരു കാലത്ത്‌ ഇവിടെ നടന്നിരുന്ന കുഞ്ഞിമംഗലത്തറാട്ട്പ്രസിദ്ധമായിരുന്നു ഇന്നതെല്ലാം ഒര്‍മ്മയുടെ വാതായനങ്ങള്‍ തള്ളിത്തുറന്ന് ചികഞ്ഞ്‌ നോക്കേണ്ടതായി വരും.കാവുകളും ക്ഷേത്രങ്ങളുംനിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും കേന്ദ്രമാണ്‌ ഇവിടം,മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കാവുകള്‍ ക്ഷേത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കേന്ദ്രവുമാവാം.അതായത്‌ വനനശീകരണത്തിന്റെ
മറ്റൊരു മുഖം.
എന്താണ്‌ കാവുകളും ക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസം?

കാവുകളെന്നത്‌ വെറും ആരാധനാ കേന്ദ്രങ്ങളായിരുന്നില്ല.ആദിമ മനുഷ്യന്‍ പ്രകൃതിയോടുള്ള തന്റെ വിധേയത്വം കൂടി പ്രകടിപ്പിച്ചിരുന്ന കേന്ദ്രം കൂടിയാകണം.അതുകൊണ്ടാവാം കാവുകളെന്നത്‌ ഒരു ആവാസ വ്യവസ്ഥയുടെ ഭാഗമായിരുന്നു.നാനാ ജാതി സസ്യലതാദികളും,ജീവജാലങ്ങളും ഒരു കാവുമായി ബന്ധപ്പെട്ടു ജീവിച്ചുപോന്നു.കാവുകളെന്നത്‌ ശരിക്കുപറഞ്ഞാല്‍ ചെറിയ വനങ്ങളായിരുന്നു.കാടും മരങ്ങളും ഏവിടെയെങ്കിലും കണ്ടാല്‍ അവിടം വെട്ടിനശിപ്പിക്കപ്പെടേണ്ടതാണെന്ന മര്‍ത്ത്യ ഭാവനയ്ക്കറുതി വരുത്തേണ്ടകാലമായിരിക്കുന്നു.ഇല്ലെങ്കില്‍ ഇനിയും വെട്ടിമാറ്റപ്പെടാത്ത കാവുകളുടെ അന്ത്യകര്‍മ്മത്തിനു സാക്ഷിയാവേണ്ടിവരുന്ന തലമുറയെന്ന പാപം പേറി ജീവിക്കേണ്ടിവരും കൂടാതെ നമ്മുടെ കവുകളി ഉത്തരാധുനീകതയുടെയും,ആര്യസംസ്കാരത്തിന്റെയും പ്രതീകമായ ക്ഷേത്രങ്ങള്‍ക്ക്‌ വഴിമാറിക്കൊടുക്കെണ്ടിവരും.



photoകടപ്പാട്‌.....payyanur.com

Sunday, September 03, 2006

ഒരു സുഹൃത്തിന്റെ പ്രണയം

വിപ്ലവം തലയ്ക്ക്‌ പിടിച്ച നാളുകളില്‍
സ്വപ്നത്തിലെന്നപോലെ , പഴം തുണികീറിയ ലാഘവതോടെ
അവള്‍ പറഞ്ഞു.പ്രണയം പതിരാണെന്നും
വിപ്ലവം മുളക്കാത്ത വിത്തെന്നും,
കീറിയകുപ്പായം തുന്നുന്നവേളയില്‍
അതൊരു ആഘാതമാക്കാന്‍ ഞാന്‍ മുതിര്‍ന്നില്ല.
ദാരിദ്ര്യത്തിന്റെ കീറലുകള്‍ പ്രണയം കൊണ്ടു മറക്കാന്‍
ഞാന്‍ കവിയെല്ലെന്നും ചെനച്ച വിപ്ലവമാനെങ്കില്‍
ചേന പോലെ കുട പിടിക്കുമെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു

Saturday, August 26, 2006

ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ





ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ ഒരു സഞ്ചാരം

  • അല്‍പ്പം ചരിത്രം
ഏഴിമലയുമായി ബന്ധപ്പെട്ട്‌ ഒരു ഐതീഹ്യം ഉണ്ട്‌.രാമ രാവണ യുദ്ധകാലത്ത്‌ ബോധം നശിച്ച ലക്ഷ്മണനെ രക്ഷിക്കാന്‍ വേണ്ടി ഹനുമാന്‍ മൃതസഞ്ചീവനി കൊണ്ടുവരാന്‍ പോയി ,മൃതസ്ഞ്ചീവനി ഏതെന്നു മനസ്സിലാവാതെ ഹനുമാന്‍ ഒരു ഗിരിശൃംഗം തന്നെ ലങ്കയിലെക്കു കൊണ്ടു പൊകുമ്പൊള്‍ താഴെ അടര്‍ന്നു വീണ ഒരു ഭാഗമാണത്രേ... ഏഴിമല!




ഏഴിമലയുടെ താഴ്‌വാരത്തണു ചരിത്ര പ്രസിദ്ധങ്ങളായ പയ്യന്നൂരും,കുഞ്ഞിമംഗലവും. വിഷ്ണുഭാരതീയനെ,വി. ആര്‍.നായനാരെ പ്പോലെയുള്ളവര്‍ക്ക്‌ കുഞ്ഞിമംഗലം ജന്മം കൊടുത്തപ്പോള്‍ സുബ്രഹ്മണ്യ ഷെണായിപ്പോലെ,സ്വാമി ആനന്ദ തീര്‍ഥനെപ്പോലെ നിരവധി ആള്‍ക്കര്‍ക്കു പയ്യന്നൂരും ജന്മം കൊടുത്തു.ഇവരുടെ വഴിയെ പിന്തുടര്‍ന്നു നിരവധി ആളുകള്‍ ദേശീയ പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ ഏഴിമലയുടെ താഴ്‌വാരത്തു ദേശീയബോധത്തിന്റെ മണമുള്ള കാറ്റു ആഞ്ഞടിച്ചു.സഹന സമരങ്ങളുടെ വരവായി....,ഗാന്ധിയും നെഹ്രുവും പോലുള്ള ദേശീയനേതാക്കളുടെ സാന്നിധ്യം കൊണ്ടും ഇവിടം കൃതാര്‍ഥമായി.സ്വാതന്ത്ര്യനന്തരം വന്നുചേര്‍ന്ന ക്ഷാമം ഇവിടുത്തുകാരെയും പിടിച്ചുലച്ചു.ആ കാലത്തു എ.കെ.ജി യെ പ്പോലുള്ള നേതക്കളുടെ സാന്നിധ്യവും ,പ്രവര്‍ത്തനങ്ങളും ഇവിടുത്തുകാര്‍ക്കു വിസ്മരിക്കാവുന്നതല്ല.ഏഴിമലയുടെ താഴ്‌വാരം ക്രമേണ വിപ്ലവ പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ളവരായി മാറി-അതിനു കാരണം വിപ്ലവത്തിന്റെ രണഭൂമിയായിരുന്ന കയ്യൂരും, കരിവെള്ളൂരും ഏഴിമലയുടെ താഴ്‌വാരത്തായിരുന്നതിനാലാവാംഐതീഹ്യം വിട്ടു ചരിത്രത്തിലേക്ക്‌ വരുമ്പോള്‍ ഏഴിമലയേയും അവിടെ വാണ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്‌ മൂഷിക രാജക്കന്മാര്‍ എന്നും,മൂഷിക രാജവംശം എന്നുമായിരുന്നു.പല സംഘകാല കൃതികളിലും ഏഴിമല വാണിരുന്ന നന്നന്‍ എന്ന രാജാവിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ട്‌പരിസര പ്രദേശങ്ങളില്‍ നിന്നു ലഭിച്ച മഹാ ശിലാസ്മാരകങ്ങളീ നാടിന്റെ ചരിത്രപരമായപ്രാധാന്യത്തെ സൂചിപ്പിക്കുന്നു.ഏഴിമലയുടെയും പയ്യന്നൂരിന്റെയും പാരമ്പര്യവും പെരുമയും ഒരു ചെറുകുറിപ്പില്‍ വിവരിക്കുന്നത്‌ തന്നെ അസാധ്യവും,വിഷമകരവുമായ കാര്യം തന്നെയാണ്‌.
  • ശില്‍പ്പികളുടെയും കലാകാരന്മാരുടെയും നാട്‌


പയ്യന്നൂരിന്റെയും,കുഞ്ഞിമംഗലത്തിന്റെയും എറ്റവും പ്രത്യേകത ചരിത്രമുറങ്ങുന്ന നാട്‌ എന്നും ചിത്രങ്ങള്‍ ജനിക്കുന്ന നാട്‌ എന്നുമാണ്‌.ഒരു പാട്‌ ശില്‍പ്പികളും,ചിത്രകാരന്മാരും ഏഴിമലയുടെ താഴ്‌വാരത്തെ ശില്‍പികളുടെ താഴ്‌വരയാക്കിമാറ്റി ,പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട്‌ കലാകാരന്മാ ഇവിടം വര്‍ണ ഭംഗിയുള്ളാതാക്കി,കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററെപ്പോലെ,ഗണേഷ്‌ കുമാര്‍ കുഞ്ഞിമംഗലത്തെ പ്പോലെയുള്ളവര്‍ അത്‌ ലോകത്തിനുമുന്‍പില്‍ വരച്ചുകാട്ടി,കലാലയ ബാലകൃഷ്ണന്‍ മാസ്റ്ററെപ്പോലെയുല്ലവര്‍ അതിന്‌ ശക്തി പകര്‍ന്നു

Monday, August 21, 2006

സാഹിത്യ പാരമ്പര്യം


സാഹിത്യ പാരമ്പര്യം
പയ്യനൂരിന്റെ തിളക്കം സാഹിത്യത്തിലും വളരെക്കലം മുന്‍പ്‌ തന്നെ പ്രസിദ്ധമാണ്‌നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പിറവിയെടുത്ത പയ്യന്നൂര്‍ പാട്ടിനു മലയാള ഭാഷാ സാഹിത്യതില്‍ അഗ്രഗണ്യ സ്ഥാനമാണുള്ളത്‌.കണ്ടുകിട്ടിയെടുത്തൊളം പ്രാചീനകൃതികളില്‍ ഭാഷയാലും ഇതിവൃത്തമായാലുമുള്ള സ്വതന്ത്രകൃതി പയ്യനൂര്‍ പാട്ടാണ്‌.പയ്യന്നൂര്‍ പാട്ടിനു ജന്മം നല്‍കാന്‍ വേണ്ട സമൂഹ്യ, സാംസ്കാരിക പ്രതിബദ്ധത പതിമൂന്നാം നൂറ്റാണ്ട്‌ മുതല്‍ക്കെ പയ്യന്നൂരിനുണ്ടായിരുന്നു എന്നുവെണം കരുതാന്‍



പൂരക്കളിയുടെ മാസ്മരലോകം
പൂരക്കളിയും ,ശാസ്ത്ര പൂരക്കളിയും


ഏറെ പ്രാചീനതയൊന്നും അവകാശപെടാനില്ലെങ്കിലും തലമുറകളായി നടത്തിപ്പെട്ടുവരുന്ന ഒരു കലയാണ്‌ പൂരക്കളി,പരിമിതി ഉണ്ടെങ്കിലും സഹൃദയരായ എല്ലാവരെയും ആകര്‍ഷിക്കുകയും ചിന്തിപ്പികുകയും ചെയ്യുന്ന ഒരു കലകൂടിയാണ്‌,മറത്തുകളി എന്ന പേരിലും ഇതു അറിയപ്പെടുന്നു. ഇത്‌ ആദ്യമായി കാണുന്ന ഒരാള്‍ക്കു നൃത്തത്തോടായിരിക്കം സാമ്യം തോന്നുക.ഒരു കൂട്ടം അള്‍ക്കാര്‍ കത്തിച്ചു വെച്ച നിലവിളക്കിനുമുന്നില്‍ വെച്ചാണ്‌ ദേവീ സ്തോത്ര അകമ്പടിയോടെ പൂരക്കളി കളിക്കുക.അതിനു ഒരു താളവും താളബോധവും ഉണ്ട്‌.കളിയെ നിയന്ത്രിക്കാന്‍ പണിക്കര്‍ എന്നു സ്ഥാനപ്പേരായ ആളുമുണ്ട്‌ .സാധാരണയായി ഇതിവൃത്തം സ്വീകരിക്കുന്നത്‌ പുരാണ ഇതിഹാസങ്ങളില്‍ നിന്നാണ്‌, അതിനു കാരണം ഇതൊരു ക്ഷേത്ര കലയായിരുന്നതിനാലാവാം.ഇപ്പൊള്‍ പൂരക്കളി ജനകീയമാവുകയണ്‌.സമൂലമായൊരു മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും ആശാവഹമായൊരു കാര്യം എടുത്തുപറയെണ്ടതുണ്ട്‌.ഈകലയെ ശാസ്ത്രവുമായി ബന്ധപ്പെടുത്തി,മൂല കഥ സ്വീകരിച്ചിരിക്കുന്നത്‌ ശാസ്ത്ര തത്വങ്ങളില്‍ നിന്നാണ്‌. അതിനു ശാസ്ത്ര പൂരക്കളി എന്ന പേരുമിട്ടു. അതിന്റെ തുടക്കം കുഞ്ഞിമംഗലത്തെ ഗോപാല്‍ യു പി സ്കൂളില്‍ നിന്നാണ്‌.ഇതിനകം തന്നെ നിരവധി വേദി കളില്‍ ശാസ്ത്ര പൂരക്കളി അവതരിപ്പിച്ചു കഴിഞ്ഞു.

'Poorakali' is a traditional art form performed by a group of people chanting the holy verses from 'Ramayana' or 'Bagavata'. During the 'Pooram' season boys and men used to perform this art in all evening. Poorakkali was a ritual dance performed by men during the nine day Pooram festival in Bhagavathy temples. The festival, to propitiate Kamadeva ( the god of love), begins with the Karthika asterism and concludes on the pooram asterism of the Malayalam month of Meenam (Pisces).

welcomes gods own land




Here the gods are communicate with common peoples. Ezhimzla valley welcomes u to a natural& nutritious atmosphere,encouraging u to know &feel our traditions&culture.
Ezhimala is a row of mountains like sahya,1side sea&other kunhimangalam river
kunhimangalam is the most imporant place in those valley,rich in allthings like culture ,behaviour,.kandal forest.Kandal Village" in Kunhimangalam is an archetype to the Nation for fostering and nurturing Kandal Forest - a rare kind of plants growing in marshland - and is a flocking land of immigrant birds and beings alike. When the modern age is galloping its advancement by erecting high-rise edifices and esplanades by axing the trees and trampling the meadows, Kandal villagers are supplementing their subtle and sublime love and boon by preserving the boon by preserving the beauty of the landscape, emerging as an emerald in the map of India. With the excellence of hundreds of acre Kandal forest, Kunhimangalam village is, perhaps, the first of its kind in the country.
arts&folks in kunhimangalam
Theyyam is one of the most outstanding ancient dance form of North Kerala. There are so many Bagavathu Kavus and Thraravadu in kunhimangalam & Payyanur and nearby villages where Theyyam is performed . The word 'Theyyam' originated from 'Daivam' means nothing but God. The Theyyam or Kolam (a form or shape), represents a mythological, divine or heroic character. There are around 400 Theyyams in northern Kerala. The bizarre head dresses, costumes and body painting and trance like performances are very extraordinary.

Saturday, August 19, 2006