


ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ ഒരു സഞ്ചാരം
- അല്‍പ്പം ചരിത്രം

ഏഴിമലയുടെ താഴ്‌വാരത്തണു ചരിത്ര പ്രസിദ്ധങ്ങളായ പയ്യന്നൂരും,കുഞ്ഞിമംഗലവും. വിഷ്ണുഭാരതീയനെ,വി. ആര്‍.നായനാരെ പ്പോലെയുള്ളവര്‍ക്ക് കുഞ്ഞിമംഗലം ജന്മം കൊടുത്തപ്പോള്‍ സുബ്രഹ്മണ്യ ഷെണായിപ്പോലെ,സ്വാമി ആനന്ദ തീര്‍ഥനെപ്പോലെ നിരവധി ആള്‍ക്കര്‍ക്കു പയ്യന്നൂരും ജന്മം കൊടുത്തു.ഇവരുടെ വഴിയെ പിന്തുടര്‍ന്നു നിരവധി ആളുകള്‍ ദേശീയ പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ ഏഴിമലയുടെ താഴ്‌വാരത്തു ദേശീയബോധത്തിന്റെ മണമുള്ള കാറ്റു ആഞ്ഞടിച്ചു.സഹന സമരങ്ങളുടെ വരവായി....,ഗാന്ധിയും നെഹ്രുവും പോലുള്ള ദേശീയനേതാക്കളുടെ സാന്നിധ്യം കൊണ്ടും ഇവിടം കൃതാര്‍ഥമായി.സ്വാതന്ത്ര്യനന്തരം വന്നുചേര്‍ന്ന ക്ഷാമം ഇവിടുത്തുകാരെയും പിടിച്ചുലച്ചു.ആ കാലത്തു എ.കെ.ജി യെ പ്പോലുള്ള നേതക്കളുടെ സാന്നിധ്യവും ,പ്രവര്‍ത്തനങ്ങളും ഇവിടുത്തുകാര്‍ക്കു വിസ്മരിക്കാവുന്നതല്ല.ഏഴിമലയുടെ താഴ്‌വാരം ക്രമേണ വിപ്ലവ പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ളവരായി മാറി-അതിനു കാരണം വിപ്ലവത്തിന്റെ രണഭൂമിയായിരുന്ന കയ്യൂരും, കരിവെള്ളൂരും ഏഴിമല

- ശില്‍പ്പികളുടെയും കലാകാരന്മാരുടെയും നാട്
പയ്യന്നൂരിന്റെയും,കുഞ്ഞിമംഗലത്തിന്റെയും എറ്റവും പ്രത്യേകത ചരിത്രമുറങ്ങുന്ന നാട് എന്നും ചിത്രങ്ങള്‍ ജനിക്കുന്ന നാട് എന്നുമാണ്.ഒരു പാട് ശില്‍പ്പികളും,ചിത്രകാരന്മാരും ഏഴിമലയുടെ താഴ്‌വാരത്തെ ശില്‍പികളുടെ താഴ്‌വരയാക്കിമാറ്റി ,പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് കലാകാരന്മാ ഇവിടം വര്‍ണ ഭംഗിയുള്ളാതാക്കി,കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററെപ്പോലെ,ഗണേഷ് കുമാര്‍ കുഞ്ഞിമംഗലത്തെ പ്പോലെയുള്ളവര്‍ അത് ലോകത്തിനുമുന്‍പില്‍ വരച്ചുകാട്ടി,കലാലയ ബാലകൃഷ്ണന്‍ മാസ്റ്ററെപ്പോലെയുല്ലവര്‍ അതിന് ശക്തി പകര്‍ന്നു