Search This Blog

Friday, October 06, 2006


അശാന്തിയുടെ തീരങ്ങളിലെ സൂര്യകാന്തിപ്പൂക്കള്‍
ഇല്ലാത്ത വെളിച്ചത്തിന്റെ
നിഴലിലിരുന്ന്‌ ഉരുളക്കിഴങ്ങ്‌
തിന്നുതുടങ്ങിയവര്‍ക്ക്‌ മുഖങ്ങളില്ലായിരുന്നു.
അല്ലെങ്കില്‍ അയാള്‍,ആതു ശ്രദ്ധിച്ചിരുന്നില്ല.
വേശ്യയുടെ കിടപ്പറയില്‍
ജീവിതാസക്തിയുടെ ആഗ്നേയ ചുംബനങ്ങള്‍ തേടി
ലഹരിയുടെ കാല്‍പാടുകളുമായി
കാത്തു നില്‍ക്കുമ്പോഴും
തനിക്കു തന്നെ അപരിചിതനായി പ്പോയൊരാള്‍
ഉന്മാദത്തിന്റെ ഗിരിശിഖരങ്ങളില്‍
സ്വീന്തം നിഴലിനോട്‌
മല്‍സരിച്ചു തോറ്റ്‌ ഇരുണ്ട ഗുഹകളില്‍
അന്തിയുറങ്ങി,തിര യൊടുങ്ങാത കടലില്‍ ,
ആത്മനിന്ദയുടെ ആകാശങ്ങളില്‍
തിലങ്ങുന്നസൂര്യകാന്തിപ്പൂക്കള്‍ വിടര്‍ന്നു കൊഴിഞ്ഞു