Search This Blog

Wednesday, December 30, 2009

കാട്ടു നീതി

കാലവും കോലവും  മാറുന്നു ......
നിറവും മണവും മാറുന്നു
പക്ഷെ എന്റെ കണ്ണുകള്‍ക്ക് ....
എന്റെ കാതുകള്‍ക്ക്.....
..... എനിക്കൊന്നും അറിയാനാകുന്നില്ലല്ലോ
.... ഓര്‍മ്മകള്‍ ചിതലരിച്ചു തുടങ്ങിയോ ???
... ഓടിത്തളര്‍ന്ന കാലുകള്‍
വിശ്രമം ചോദിക്കുന്നു....
വിശ്രമിക്കാന്‍ എനിക്ക് സമയമില്ല...


ഇന്ദ്രിയങ്ങളെ എനിക്ക് മാപ്പ് തരൂ...
എനിക്ക് ഒരുപാടു കാര്യങ്ങള്‍ ഉണ്ട് ബാക്കി ചെയ്യാന്‍
 ....
ഇടറിയ കാലുകളുടെ താളത്തില്‍...
ഞാന്‍ എല്ലാം പൂര്‍ത്തിയാക്കും
പിന്നെ  ഒരു വ്യവഹാരത്തിനും ഞാന്‍ വരില്ല
നിങ്ങളുടെ കാട്ടു നീതിയെ  ഒരിക്കലും
എന്റെ മനസ്സാക്ഷിയുടെ കോടതി അംഗീകരിചിരുന്നില്ലല്ലോ

Tuesday, December 29, 2009

ആ അമ്മയുടെ കണ്ണുകള്‍  ഈറന്‍ അണിയിക്കാനായി ഒരു മാമ്പൂക്കാലം  കൂടി ......



Tuesday, August 25, 2009

നീ
 എന്‍റെ സ്നേഹത്തെ ഭയപ്പെടരുത്‌;
അത് നിന്നില്‍ നിന്നും
 ഒന്നും ആഗ്രഹിക്കുന്നില്ല 
നീ 
എന്‍റെ സൗഹൃദത്തെ സന്ദെഹിക്കരുത്;
അത് നിന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നില്ല.
നിനക്ക് എന്‍റെ സ്നേത്തെപറ്റി കുറ്റബോധം അരുത്‌;
മറ്റൊരാളുടെ മടക്കി വാങ്ങിയല്ല 
നിനക്ക് നീട്ടുന്നത്.
ഒരു സ്നേഹിതന്‍ സ്നേഹിതനോടെന്ന പോലെ ,
സമഭാവത്തോടെ നീ വരിക..,
ഒരു പുല്ലാങ്കുഴല്‍ രാഗത്തെ 
തേടുംപോലെയോ,
ഒരു ചോദ്യം ഉത്തരത്തെ തിരയും പോലെയോ,
അനായാസമാവട്ടെ അത്.......




Monday, August 24, 2009

 ഓണം  വന്നേ..  .. .. എഴിമലയും താഴ്വാരവും ഓണത്തിനായ്‌  അണിഞ് ഒരുങ്ങുകയാ.......

ഓണ സ്മൃതി



  

Wednesday, August 19, 2009

പ്രമുഖ ശില്പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. അസുഖ ബാധിതനായി കഴിഞ്ഞ കുറെ ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം 15-08-2005ന്ന് രാവിലെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീര്‍ത്ത നിരവധി ശില്പങ്ങളും പ്രതിമകളും മാഷുടെ സംഭാവനയായിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമന്റ്‌ മന്ദിരത്തിലെ എ.കെ.ജി പ്രതിമ, പയ്യന്നൂര്‍ റെജിസ്ട്രാര്‍് ഓഫീസിനു മുന്നിലുള്ള ക്വിറ്റ്‌ ഇന്ത്യ പ്രതിമ, ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമ തുടങ്ങിയവ...........

Monday, January 12, 2009


ഇരുളില്‍ പൂവിരിഞ്ഞത്
നിമിഷങ്ങള്‍ക്കിടയിലെ
ഏതു മാത്രയിലാണെന്ന്
നിനക്കറിയുമെങ്കില്‍...
പൂവിന്‍ ഗന്ധം
ഇതളുകള്‍ക്കിടയിലെ
ഏതു തുടിപ്പില്‍ നിന്നാണെന്ന്
നിനക്കറിയുമെങ്കില്‍...
അവിടെയാണ്
എനിക്ക് നിന്നോടുള്ള
പ്രണയം മിടിക്കുന്നത്....

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുവതെ സ്വര്‍ഗ്ഗം..
നിന്നിലലിയുവതേ നിത്യസത്യം...♪♪♪.....

ചൂടാതെ പോയി നീ,നിനക്കായ് ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍ പൂവുകള്‍‍...

കാണാതെ പോയി നീ,നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍....

ഒന്നു തൊടാതെ പോയീ..,വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍...

അന്തമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുംങ്കുമം തൊട്ടു വരുന്ന ശരത്കാല-
സന്ധ്യയാണ്, ഇന്നുമെനിക്ക് നീ ഓമനേ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്ദമാണെനിക്കോമനേ....
എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന