Search This Blog

Monday, January 12, 2009


ഇരുളില്‍ പൂവിരിഞ്ഞത്
നിമിഷങ്ങള്‍ക്കിടയിലെ
ഏതു മാത്രയിലാണെന്ന്
നിനക്കറിയുമെങ്കില്‍...
പൂവിന്‍ ഗന്ധം
ഇതളുകള്‍ക്കിടയിലെ
ഏതു തുടിപ്പില്‍ നിന്നാണെന്ന്
നിനക്കറിയുമെങ്കില്‍...
അവിടെയാണ്
എനിക്ക് നിന്നോടുള്ള
പ്രണയം മിടിക്കുന്നത്....

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുവതെ സ്വര്‍ഗ്ഗം..
നിന്നിലലിയുവതേ നിത്യസത്യം...♪♪♪.....

ചൂടാതെ പോയി നീ,നിനക്കായ് ഞാന്‍
ചോര ചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍ പൂവുകള്‍‍...

കാണാതെ പോയി നീ,നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍....

ഒന്നു തൊടാതെ പോയീ..,വിരല്‍തുമ്പിനാല്‍
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍...

അന്തമാം സംവത്സരങ്ങള്‍ക്കുമക്കരെ
അന്തമെഴാത്തതാം ഓര്‍മ്മകള്‍ക്കക്കരെ
കുംങ്കുമം തൊട്ടു വരുന്ന ശരത്കാല-
സന്ധ്യയാണ്, ഇന്നുമെനിക്ക് നീ ഓമനേ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്ദമാണെനിക്കോമനേ....
എന്നെന്നുമെന്‍ പാനപാത്രം നിറക്കട്ടെ
നിന്നസാന്നിധ്യം പകരുന്ന വേദന