എന്‍റെ സ്നേഹത്തെ ഭയപ്പെടരുത്;
അത് നിന്നില്‍ നിന്നും
ഒന്നും ആഗ്രഹിക്കുന്നില്ല
നീ
എന്‍റെ സൗഹൃദത്തെ സന്ദെഹിക്കരുത്;
അത് നിന്നെ സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നില്ല.
നിനക്ക് എന്‍റെ സ്നേത്തെപറ്റി കുറ്റബോധം അരുത്;
മറ്റൊരാളുടെ മടക്കി വാങ്ങിയല്ല
നിനക്ക് നീട്ടുന്നത്.
ഒരു സ്നേഹിതന്‍ സ്നേഹിതനോടെന്ന പോലെ ,
സമഭാവത്തോടെ നീ വരിക..,
ഒരു പുല്ലാങ്കുഴല്‍ രാഗത്തെ
തേടുംപോലെയോ,
ഒരു ചോദ്യം ഉത്തരത്തെ തിരയും പോലെയോ,
അനായാസമാവട്ടെ അത്.......