കാലവും കോലവും മാറുന്നു ......
നിറവും മണവും മാറുന്നു
പക്ഷെ എന്റെ കണ്ണുകള്‍ക്ക് ....
എന്റെ കാതുകള്‍ക്ക്.....
..... എനിക്കൊന്നും അറിയാനാകുന്നില്ലല്ലോ
.... ഓര്‍മ്മകള്‍ ചിതലരിച്ചു തുടങ്ങിയോ ???
... ഓടിത്തളര്‍ന്ന കാലുകള്‍
വിശ്രമം ചോദിക്കുന്നു....
വിശ്രമിക്കാന്‍ എനിക്ക് സമയമില്ല...
ഇന്ദ്രിയങ്ങളെ എനിക്ക് മാപ്പ് തരൂ...
എനിക്ക് ഒരുപാടു കാര്യങ്ങള്‍ ഉണ്ട് ബാക്കി ചെയ്യാന്‍
....
ഇടറിയ കാലുകളുടെ താളത്തില്‍...
ഞാന്‍ എല്ലാം പൂര്‍ത്തിയാക്കും
പിന്നെ ഒരു വ്യവഹാരത്തിനും ഞാന്‍ വരില്ല
നിങ്ങളുടെ കാട്ടു നീതിയെ ഒരിക്കലും
എന്റെ മനസ്സാക്ഷിയുടെ കോടതി അംഗീകരിചിരുന്നില്ലല്ലോ
Subscribe to:
Posts (Atom)