Search This Blog

Tuesday, January 26, 2010

ഈ നാടിനെ ഞാന്‍ സ്നേഹിചില്ലെങ്കിലേ അത്ഭുതമുള്ളൂ..


ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ ഒരു സഞ്ചാരം 



  • അല്‍പ്പം ചരിത്രം


ഏഴിമലയുമായി ബന്ധപ്പെട്ട്‌ ഒരു ഐതീഹ്യം ഉണ്ട്‌.രാമ രാവണ യുദ്ധകാലത്ത്‌ ബോധം നശിച്ച ലക്ഷ്മണനെ രക്ഷിക്കാന്‍ വേണ്ടി ഹനുമാന്‍ മൃതസഞ്ചീവനി കൊണ്ടുവരാന്‍ പോയി ,മൃതസ്ഞ്ചീവനി ഏതെന്നു മനസ്സിലാവാതെ ഹനുമാന്‍ ഒരു ഗിരിശൃംഗം തന്നെ ലങ്കയിലെക്കു കൊണ്ടു പൊകുമ്പൊള്‍ താഴെ അടര്‍ന്നു വീണ ഒരു ഭാഗമാണത്രേ... ഏഴിമല!








ഏഴിമലയുടെ താഴ്‌വാരത്തണു ചരിത്ര പ്രസിദ്ധങ്ങളായ പയ്യന്നൂരും,കുഞ്ഞിമംഗലവും. വിഷ്ണുഭാരതീയനെ,വി. ആര്‍.നായനാരെ പ്പോലെയുള്ളവര്‍ക്ക്‌ കുഞ്ഞിമംഗലം ജന്മം കൊടുത്തപ്പോള്‍ സുബ്രഹ്മണ്യ ഷെണായിപ്പോലെ,സ്വാമി ആനന്ദ തീര്‍ഥനെപ്പോലെ നിരവധി ആള്‍ക്കര്‍ക്കു പയ്യന്നൂരും ജന്മം കൊടുത്തു.ഇവരുടെ വഴിയെ പിന്തുടര്‍ന്നു നിരവധി ആളുകള്‍ ദേശീയ പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ ഏഴിമലയുടെ താഴ്‌വാരത്തു ദേശീയബോധത്തിന്റെ മണമുള്ള കാറ്റു ആഞ്ഞടിച്ചു.സഹന സമരങ്ങളുടെ വരവായി....,ഗാന്ധിയും നെഹ്രുവും പോലുള്ള ദേശീയനേതാക്കളുടെ സാന്നിധ്യം കൊണ്ടും ഇവിടം കൃതാര്‍ഥമായി.സ്വാതന്ത്ര്യനന്തരം വന്നുചേര്‍ന്ന ക്ഷാമം ഇവിടുത്തുകാരെയും പിടിച്ചുലച്ചു.ആ കാലത്തു എ.കെ.ജി യെ പ്പോലുള്ള നേതക്കളുടെ സാന്നിധ്യവും ,പ്രവര്‍ത്തനങ്ങളും ഇവിടുത്തുകാര്‍ക്കു വിസ്മരിക്കാവുന്നതല്ല.ഏഴിമലയുടെ താഴ്‌വാരം ക്രമേണ വിപ്ലവ പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ളവരായി മാറി-അതിനു കാരണം വിപ്ലവത്തിന്റെ രണഭൂമിയായിരുന്ന കയ്യൂരും, കരിവെള്ളൂരും ഏഴിമലയുടെതാഴ്‌വാരത്തായിരുന്നതിനാലാവാം


ഐതീഹ്യം വിട്ടു ചരിത്രത്തിലേക്ക്‌ വരുമ്പോള്‍ ഏഴിമലയേയും അവിടെ വാണ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്‌ മൂഷിക രാജക്കന്മാര്‍ എന്നും,മൂഷിക രാജവംശം എന്നുമായിരുന്നു.പല സംഘകാല കൃതികളിലും ഏഴിമല വാണിരുന്ന നന്നന്‍ എന്ന രാജാവിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ട്‌പരിസര പ്രദേശങ്ങളില്‍ നിന്നു ലഭിച്ച മഹാ ശിലാസ്മാരകങ്ങളീ നാടിന്റെ ചരിത്രപരമായപ്രാധാന്യത്തെ സൂചിപ്പിക്കുന്നു.ഏഴിമലയുടെയും പയ്യന്നൂരിന്റെയും പാരമ്പര്യവും പെരുമയും ഒരു ചെറുകുറിപ്പില്‍ വിവരിക്കുന്നത്‌ തന്നെ അസാധ്യവും,വിഷമകരവുമായ കാര്യം തന്നെയാണ്‌.


  • ശില്‍പ്പികളുടെയും കലാകാരന്മാരുടെയും നാട്‌


പയ്യന്നൂരിന്റെയും,കുഞ്ഞിമംഗലത്തിന്റെയും എറ്റവും പ്രത്യേകത ചരിത്രമുറങ്ങുന്ന നാട്‌ എന്നും ചിത്രങ്ങള്‍ ജനിക്കുന്ന നാട്‌ എന്നുമാണ്‌.ഒരു പാട്‌ ശില്‍പ്പികളും,ചിത്രകാരന്മാരും ഏഴിമലയുടെ താഴ്‌വാരത്തെ ശില്‍പികളുടെ താഴ്‌വരയാക്കിമാറ്റി ,പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട്‌ കലാകാരന്മാ ഇവിടം വര്‍ണ ഭംഗിയുള്ളാതാക്കി,കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററെപ്പോലെ,ഗണേഷ്‌ കുമാര്‍ കുഞ്ഞിമംഗലത്തെ പ്പോലെയുള്ളവര്‍ അത്‌ ലോകത്തിനുമുന്‍പില്‍ വരച്ചുകാട്ടി,കലാലയ ബാലകൃഷ്ണന്‍ മാസ്റ്ററെപ്പോലെയുല്ലവര്‍ അതിന്‌ ശക്തി പകര്‍ന്നു










ഈ നാടിനെ ഞാന്‍ സ്നേഹിചില്ലെങ്കിലേ  അത്ഭുതമുള്ളൂ.. ഈ താഴ്‌വാരം അങ്ങനെ ആണ്... ഒരു തരം ആകര്‍ഷണം... കാന്തിക വലയം പോലെ...  ഞാനും  അതില്‍ .......  

Sunday, January 10, 2010


തെയ്യാട്ട കാലത്തിലെ പതിവ് കാഴ്ച.....
ഫോട്ടോ എടുക്കാന്‍ പോലും ഒരു സാധാരണക്കാരനെ അപ്രാപ്യമാക്കുന്ന നിലപാട് വിമര്‍ശനീയം തന്നെ..
പ്രോഫഷണല്‍ ഫോട്ടോ ഗ്രഫര്‍ക്ക് മാത്രം ഉപാധികളോടെ അനുമതി.... വിവേചന പരമായ നിലപാടുകള്‍ ...
നിയമത്തെ ലംഘനം നടത്തിയപ്പോള്‍ പതിഞ്ഞ ചിത്രങ്ങള്‍....
എരമം മുച്ചിലോട്ട്  കാവില്‍ നിന്നുള്ള ദൃശ്യം