Search This Blog

Wednesday, September 13, 2006

കുഞ്ഞിമംഗലം


കുഞ്ഞിമംഗലം ഒരു ആമുഖം
പുതിയ പുഴ, പേരാപുഴ,പെരുമ്പപുഴ,ചങ്കുരിചാല്‍ എന്നിങ്ങനെ ഗ്രാമതിനതിരിടുന്ന മൂന്നു ഭാഗത്തെ ജലാശയങ്ങളാലും,അവയുടെ തീരങ്ങളിലെ ഹരിതാഭമാക്കുന്ന കണ്ടല്‍ വനങ്ങള്‍,തെങ്ങിന്‍ തോപ്പുകള്‍,കിഴക്കനതിര്‍ത്തിയിലെ പച്ചപ്പണിഞ്ഞ കുന്നുകള്‍,കൊച്ചരുവികള്‍,തോടുകള്‍,നെല്‍പ്പാടങ്ങള്‍,കുളങ്ങള്‍ എന്നിവകൊണ്ട്‌ പ്രകൃതി അണിയിച്ചൊരുക്കിയ വര്‍ണ്ണ വിസ്മയങ്ങളാല്‍ സമ്പന്നമായ ഒരു കൊച്ചു ഗ്രാമമാണു എന്റെ കുഞ്ഞിമംഗലം.നാനാജാതി കാവുകള്‍,ക്ഷേത്രങ്ങള്‍,പള്ളീകള്‍,പള്ളികള്‍ എല്ലാം കൂടിച്ചെര്‍ന്ന് നാട്ടുനന്മയും,കാലപ്പൊലിമയും കൊണ്ട്‌ ആഹ്ലാദത്തിന്റെ ആര്‍പ്പുകളുണരുന്ന ഗ്രാമം.ജൈവവൈവിധ്യങ്ങളുടെ അപൂര്‍വ്വ കലവറയായ കണ്ടല്‍ വനങ്ങള്‍ കേരളത്തിലെ തന്നെ അപൂര്‍വ സസ്യ സമ്പത്താണ്‌.പഴയ ചിറക്കല്‍ താലൂക്കില്‍ പെട്ട 76 അംശങ്ങളില്‍ ഒന്നാണ്‌ കുഞ്ഞിമംഗലം. 1962ല്‍കുഞ്ഞിമംഗലം പഞ്ചായത്ത്‌ നിലവില്‍ വന്നു..ആദ്യ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.യു.കുഞ്ഞിരാമന്‍ ആയിരുന്നു.ഇപ്പൊഴത്തെത്‌ ടി.വി കൃഷ്ണന്‍ നായരുമാണ്‌.
സാമൂഹിക സാംസ്കാരിക ചരിത്ര പശ്ചാത്തലങ്ങളിലൂടെ
ഐതീഹ്യങ്ങളില്‍ കുഞ്ഞിമംഗലം കുഞ്ഞാങ്ങലം എന്ന പേരിലായിരുന്നു അറിയപ്പെട്ടതെന്നാണു കരുതുന്നത്‌.പണ്ട്‌ ഇവിടം ഭരിച്ചിരുന്നത്‌ കുഞ്ഞാങ്ങലം ഇല്ലക്കാരായിരുന്നു..ക്രമേണ.ഈ കുഞ്ഞാങ്ങലമാണു കുഞ്ഞിമംഗലമായതെന്നു കരുതുന്നു.ഇല്ലത്തെ തമ്പുരാന്റെ അതിക്രമങ്ങള്‍ക്കും അനീതിക്കും എതിരെ ഒരു തീജ്വാലയായ്‌ മാറി തമ്പുരാനെക്കൊണ്ട്‌ പ്രഅയശ്ചിത്തം ചെയ്യിച്ച കുഞ്ഞിമംഗലത്തമ്മയാണ്‌(ശ്രീ വീരചാമുണ്ടേശ്വരി)യാന്‌ ഈ നാടിന്റെ പരദേവത.പരശുരാമന്റെ തൃക്കൈ കൊണ്ട്‌ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ്‌ ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രം വീരചാമുണ്ടിയമ്മെരേം,തൃപ്പാണിക്കരയപ്പന്റേം മേനിവട്ടമാണ്‌ കുഞ്ഞിമംഗലം.ഒരു കാലത്ത്‌ ഇവിടെ നടന്നിരുന്ന കുഞ്ഞിമംഗലത്തറാട്ട്പ്രസിദ്ധമായിരുന്നു ഇന്നതെല്ലാം ഒര്‍മ്മയുടെ വാതായനങ്ങള്‍ തള്ളിത്തുറന്ന് ചികഞ്ഞ്‌ നോക്കേണ്ടതായി വരും.കാവുകളും ക്ഷേത്രങ്ങളുംനിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും കേന്ദ്രമാണ്‌ ഇവിടം,മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കാവുകള്‍ ക്ഷേത്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന കേന്ദ്രവുമാവാം.അതായത്‌ വനനശീകരണത്തിന്റെ
മറ്റൊരു മുഖം.
എന്താണ്‌ കാവുകളും ക്ഷേത്രങ്ങളും തമ്മിലുള്ള വ്യത്യാസം?

കാവുകളെന്നത്‌ വെറും ആരാധനാ കേന്ദ്രങ്ങളായിരുന്നില്ല.ആദിമ മനുഷ്യന്‍ പ്രകൃതിയോടുള്ള തന്റെ വിധേയത്വം കൂടി പ്രകടിപ്പിച്ചിരുന്ന കേന്ദ്രം കൂടിയാകണം.അതുകൊണ്ടാവാം കാവുകളെന്നത്‌ ഒരു ആവാസ വ്യവസ്ഥയുടെ ഭാഗമായിരുന്നു.നാനാ ജാതി സസ്യലതാദികളും,ജീവജാലങ്ങളും ഒരു കാവുമായി ബന്ധപ്പെട്ടു ജീവിച്ചുപോന്നു.കാവുകളെന്നത്‌ ശരിക്കുപറഞ്ഞാല്‍ ചെറിയ വനങ്ങളായിരുന്നു.കാടും മരങ്ങളും ഏവിടെയെങ്കിലും കണ്ടാല്‍ അവിടം വെട്ടിനശിപ്പിക്കപ്പെടേണ്ടതാണെന്ന മര്‍ത്ത്യ ഭാവനയ്ക്കറുതി വരുത്തേണ്ടകാലമായിരിക്കുന്നു.ഇല്ലെങ്കില്‍ ഇനിയും വെട്ടിമാറ്റപ്പെടാത്ത കാവുകളുടെ അന്ത്യകര്‍മ്മത്തിനു സാക്ഷിയാവേണ്ടിവരുന്ന തലമുറയെന്ന പാപം പേറി ജീവിക്കേണ്ടിവരും കൂടാതെ നമ്മുടെ കവുകളി ഉത്തരാധുനീകതയുടെയും,ആര്യസംസ്കാരത്തിന്റെയും പ്രതീകമായ ക്ഷേത്രങ്ങള്‍ക്ക്‌ വഴിമാറിക്കൊടുക്കെണ്ടിവരും.



photoകടപ്പാട്‌.....payyanur.com

1 comment:

കരീം മാഷ്‌ said...

കാവുകള്‍ ഒരു നല്ല ആവാസവ്യവസ്ഥ തന്നെ