Search This Blog

Saturday, August 26, 2006

ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ





ഏഴിമലയുടെ താഴ്‌വാരങ്ങളിലൂടെ ഒരു സഞ്ചാരം

  • അല്‍പ്പം ചരിത്രം
ഏഴിമലയുമായി ബന്ധപ്പെട്ട്‌ ഒരു ഐതീഹ്യം ഉണ്ട്‌.രാമ രാവണ യുദ്ധകാലത്ത്‌ ബോധം നശിച്ച ലക്ഷ്മണനെ രക്ഷിക്കാന്‍ വേണ്ടി ഹനുമാന്‍ മൃതസഞ്ചീവനി കൊണ്ടുവരാന്‍ പോയി ,മൃതസ്ഞ്ചീവനി ഏതെന്നു മനസ്സിലാവാതെ ഹനുമാന്‍ ഒരു ഗിരിശൃംഗം തന്നെ ലങ്കയിലെക്കു കൊണ്ടു പൊകുമ്പൊള്‍ താഴെ അടര്‍ന്നു വീണ ഒരു ഭാഗമാണത്രേ... ഏഴിമല!




ഏഴിമലയുടെ താഴ്‌വാരത്തണു ചരിത്ര പ്രസിദ്ധങ്ങളായ പയ്യന്നൂരും,കുഞ്ഞിമംഗലവും. വിഷ്ണുഭാരതീയനെ,വി. ആര്‍.നായനാരെ പ്പോലെയുള്ളവര്‍ക്ക്‌ കുഞ്ഞിമംഗലം ജന്മം കൊടുത്തപ്പോള്‍ സുബ്രഹ്മണ്യ ഷെണായിപ്പോലെ,സ്വാമി ആനന്ദ തീര്‍ഥനെപ്പോലെ നിരവധി ആള്‍ക്കര്‍ക്കു പയ്യന്നൂരും ജന്മം കൊടുത്തു.ഇവരുടെ വഴിയെ പിന്തുടര്‍ന്നു നിരവധി ആളുകള്‍ ദേശീയ പ്രസ്ഥാനത്തില്‍ എത്തിച്ചേര്‍ന്നു.അങ്ങനെ ഏഴിമലയുടെ താഴ്‌വാരത്തു ദേശീയബോധത്തിന്റെ മണമുള്ള കാറ്റു ആഞ്ഞടിച്ചു.സഹന സമരങ്ങളുടെ വരവായി....,ഗാന്ധിയും നെഹ്രുവും പോലുള്ള ദേശീയനേതാക്കളുടെ സാന്നിധ്യം കൊണ്ടും ഇവിടം കൃതാര്‍ഥമായി.സ്വാതന്ത്ര്യനന്തരം വന്നുചേര്‍ന്ന ക്ഷാമം ഇവിടുത്തുകാരെയും പിടിച്ചുലച്ചു.ആ കാലത്തു എ.കെ.ജി യെ പ്പോലുള്ള നേതക്കളുടെ സാന്നിധ്യവും ,പ്രവര്‍ത്തനങ്ങളും ഇവിടുത്തുകാര്‍ക്കു വിസ്മരിക്കാവുന്നതല്ല.ഏഴിമലയുടെ താഴ്‌വാരം ക്രമേണ വിപ്ലവ പ്രസ്ഥാനത്തോടും ആഭിമുഖ്യമുള്ളവരായി മാറി-അതിനു കാരണം വിപ്ലവത്തിന്റെ രണഭൂമിയായിരുന്ന കയ്യൂരും, കരിവെള്ളൂരും ഏഴിമലയുടെ താഴ്‌വാരത്തായിരുന്നതിനാലാവാംഐതീഹ്യം വിട്ടു ചരിത്രത്തിലേക്ക്‌ വരുമ്പോള്‍ ഏഴിമലയേയും അവിടെ വാണ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്‌ മൂഷിക രാജക്കന്മാര്‍ എന്നും,മൂഷിക രാജവംശം എന്നുമായിരുന്നു.പല സംഘകാല കൃതികളിലും ഏഴിമല വാണിരുന്ന നന്നന്‍ എന്ന രാജാവിനെക്കുറിച്ച്‌ പരാമര്‍ശം ഉണ്ട്‌പരിസര പ്രദേശങ്ങളില്‍ നിന്നു ലഭിച്ച മഹാ ശിലാസ്മാരകങ്ങളീ നാടിന്റെ ചരിത്രപരമായപ്രാധാന്യത്തെ സൂചിപ്പിക്കുന്നു.ഏഴിമലയുടെയും പയ്യന്നൂരിന്റെയും പാരമ്പര്യവും പെരുമയും ഒരു ചെറുകുറിപ്പില്‍ വിവരിക്കുന്നത്‌ തന്നെ അസാധ്യവും,വിഷമകരവുമായ കാര്യം തന്നെയാണ്‌.
  • ശില്‍പ്പികളുടെയും കലാകാരന്മാരുടെയും നാട്‌


പയ്യന്നൂരിന്റെയും,കുഞ്ഞിമംഗലത്തിന്റെയും എറ്റവും പ്രത്യേകത ചരിത്രമുറങ്ങുന്ന നാട്‌ എന്നും ചിത്രങ്ങള്‍ ജനിക്കുന്ന നാട്‌ എന്നുമാണ്‌.ഒരു പാട്‌ ശില്‍പ്പികളും,ചിത്രകാരന്മാരും ഏഴിമലയുടെ താഴ്‌വാരത്തെ ശില്‍പികളുടെ താഴ്‌വരയാക്കിമാറ്റി ,പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട്‌ കലാകാരന്മാ ഇവിടം വര്‍ണ ഭംഗിയുള്ളാതാക്കി,കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററെപ്പോലെ,ഗണേഷ്‌ കുമാര്‍ കുഞ്ഞിമംഗലത്തെ പ്പോലെയുള്ളവര്‍ അത്‌ ലോകത്തിനുമുന്‍പില്‍ വരച്ചുകാട്ടി,കലാലയ ബാലകൃഷ്ണന്‍ മാസ്റ്ററെപ്പോലെയുല്ലവര്‍ അതിന്‌ ശക്തി പകര്‍ന്നു

4 comments:

ദിവ (diva) said...

പോസ്റ്റ് വളരെ നന്നായിട്ടുണ്ട്

ചരിത്രങ്ങളും ഐതീഹ്യങ്ങളും മറഞ്ഞ് കിടക്കുന്ന ഗ്രാമങ്ങള്‍...

എന്നെ ഏറ്റവും ആകര്‍ഷിച്ചത് ആ ബസ് സ്റ്റാന്ഡിന്റെ ഫോട്ടോയാണ്. അത്രയും പഴയ ഫോട്ടോ എവിടെ നിന്ന് കിട്ടി ? അത്തരം ചിത്രങ്ങള്‍ ഇനിയും കിട്ടുമെങ്കില്‍ പോസ്റ്റ് ചെയ്യുമോ ?

ഏതെങ്കിലും സൈറ്റില്‍ നിന്ന് അത്രയും പഴയ ഫോട്ടോകള്‍ കിട്ടുമെങ്കില്‍ അറിയിക്കുമോ, പ്ലീസ്...

സിബു::cibu said...

ടെക്സ്റ്റിന്റെ സ്വാഭാവികനിറം‌ മാറ്റാതിരിക്കുകയാവും വായിക്കാന്‍ നല്ലത്‌. അതുപോലെ ബോള്‍ഡാക്കുകയും വേണ്ട.

കൈത്തിരി said...

നിറം മാറ്റി പോസ്റ്റു ചെയ്താല്‍ നന്നായിരിക്കും...

Satheesh :: സതീഷ് said...

വായിക്കാന്‍ അല്പം ബുദ്ധിമുട്ടി..ആ കളരുകളുടെ അതിപ്രസരം ഒന്നു കുറച്ചാല്‍ വളരെ നന്നായിരുന്നു!
ഞാന്‍ ജനിച്ചു വളര്‍ന്നതീ പയ്യന്നൂരിലാ!
ബസ് സ്റ്റാന്‍ഡിന്റെ ഫോട്ടോ നന്നായി!